വേടനും കെ.ആർ ഗ്രൂപ് ചെയർമാൻ ഡോ. കണ്ണൻ രവിയും ദുബൈയിൽ വാർത്തസമ്മേളനത്തിൽ 

‘മന്ത്രിയുടെ വാക്കുകൾ അപമാനിക്കുന്നതിന് തുല്യം, പാട്ടിലൂടെ പ്രതികരിക്കും’ -വേടൻ

ദുബൈ: ചലച്ചിത്ര അവാർഡ് വിഷയത്തിൽ തന്നെ കുറിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണം പാട്ടിലൂടെ നൽകുമെന്ന് വേടൻ. സംഗീത പരിപാടിയോടനുബന്ധിച്ച് ദുബൈയിലെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ‘വേടന് പോലും ചലച്ചിത്ര അവാർഡ് നൽകി’ എന്ന സംസ്കാരിക മന്ത്രി സജിചെറിയാന്റെ പരാമർശത്തെ കുറിച്ച ചോദ്യത്തിനാണ് അവാർഡ് ജേതാവ് കൂടിയായ വേടൻ മറുപടി പറഞ്ഞത്.

വാക്കുകൾ അപമാനിക്കുന്നതിന് തുല്യമാണ്. ഇതിന് പാട്ടിലൂടെ മറുപടി നൽകും. കൂടുതൽ പ്രതികരണത്തിനില്ല. അവാർഡ് നൽകിയതിനെ വിമർശിക്കുന്നവരോട് ഒന്നും പറയാനില്ല. അവാർഡ് വലിയ അംഗീകാരമായി കാണുന്നു. രാഷ്ടീയ പിന്തുണയുടെ ഭാഗമായാണ് പുരസ്കാരമെന്ന ആരോപണത്തിൽ അടിസ്ഥാനമില്ല.

താൻ ഒരു രാഷ്ടീയ പാർട്ടിയിലും അംഗമല്ലെന്നും തന്റെ രാഷ്ട്രീയം പറയുന്നത് തുടരുമെന്നും വേടൻ പറഞ്ഞു. നവംബർ 23ന് ദുബൈ അമിറ്റി സ്കൂളിൽ വേടന്റെ ലൈവ് സംഗീത പരിപാടി അരങ്ങേരുന്നുണ്ട്. പരിപാടിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ദുബൈയിൽ എത്തിയത്. കെ.ആർ ഗ്രൂപ് ചെയർമാൻ ഡോ. കണ്ണൻ രവിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - 'Minister's words are tantamount to insulting, will respond through song' -Vedan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.