ദുബൈയിലെത്തിയ മന്ത്രി വി. അബ്ദുറഹിമാന് അക്കാഫ് ഇവന്റ്സ് ഉപഹാരം സമർപ്പിക്കുന്നു
ദുബൈ: ഹ്രസ്വ സന്ദർശനത്തിനായി ദുബൈയിലെത്തിയ സംസ്ഥാന സ്പോർട്സ് മന്ത്രി വി. അബ്ദുറഹിമാന് അക്കാഫ് ഇവന്റ്സ് സ്വീകരണം നൽകി. അക്കാഫ് ക്രിക്കറ്റ് ടൂർണമെന്റായ അക്കാഫ് പ്രഫഷനൽ ലീഗ് (എ.പി.എൽ) നാലാം സീസണിന് അദ്ദേഹം ആശംസകൾ അർപ്പിച്ചു.
എ.പി.എൽ അംബാസഡർ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം ശ്രീശാന്തിന്റെ സാന്നിധ്യം അക്കാഫിനെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, ചീഫ് കോഓഡിനേറ്റർ അനൂപ് അനിൽ ദേവൻ, സെക്രട്ടറി കെ.വി. മനോജ്, ജോയന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയന്റ് ട്രഷറർ ജാഫർ കണ്ണാട്ട് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.