ദുബൈ: യു.എ.ഇ കെ.എം.സി.സി മുൻ ജനറൽ സെക്രട്ടറിയും മുസ്ലിം ലീഗ് നേതാവുമായ ഖാലിദ് ഹാജി വലിയപറമ്പ് ദീർഘകാലം കെ.എം.സി.സി നേതൃത്വത്തിൽ പ്രവർത്തിച്ചുകൊണ്ട് സംഘടനാ രംഗത്തും സാമൂഹിക-രാഷ്ട്രീയ പ്രവർത്തനങ്ങളിലും ആത്മാർഥതയോടെയും അർപ്പണബോധത്തോടെയും സേവനം അനുഷ്ഠിച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖാലിദ് ഹാജിയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ, സലാം തട്ടാൻചേരി, ഇസ്മായിൽ നാലാംവാതുക്കൽ, കെ.പി. അബ്ബാസ് കളനാട്, പി.പി. റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, മൊയ്തീൻ അബ്ബ, സുബൈർ അബ്ദുല്ല, ഹനീഫ് ബാവ, ഫൈസൽ മൊഹ്സിൻ, സി.എ. ബഷീർ പള്ളിക്കര, ബഷീർ പാറപള്ളി, സുബൈർ കുബനൂർ, പി.ഡി. നൂറുദ്ദീൻ, അഷ്റഫ് ബായാർ, സിദ്ദീഖ് ചൗക്കി, റഫീഖ് കടാങ്കോട്, ആസിഫ് ഹൊസങ്കടി, സുനീർ എൻ.പി തുടങ്ങിയവരും അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.