എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ (മെസ്പ) സംഘടിപ്പിച്ച ബാഡ്മിന്റൺ
ടൂർണമെന്റ് വിജയികൾ സംഘാടകർക്കൊപ്പം
ദുബൈ: എം.ഇ.എസ് പൊന്നാനി കോളജ് അലുമ്നി ദുബൈ (മെസ്പ) യു.എ.ഇയിൽ സംഘടിപ്പിച്ച ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സീസൺ-1 ദുബൈയിലെ ഫോർച്യൂന അക്കാദമിയിൽ നടന്നു. യു.എ.ഇയിലെ മുൻനിര താരങ്ങൾ ഉൾപ്പെടെ 200ൽപരം കളിക്കാർ പങ്കെടുത്തു.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. സുനിൽ സംസാരിച്ചു. ലക്ഷ്മി, സി.എൽ. മുനീർ തുടങ്ങിയവരും സന്നിഹിതരായി. ടൂർണമെന്റ് കൺവീനർ നുജൂം, കോഓഡിനേറ്റർമാരായ ഫഹീം, റഹീം, ഫക്രുദ്ദീൻ, പ്രെസി റഹീം, മൃദുല, ഷബ്ന ഫൈസൽ, മുജീബ് കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
പുരുഷ, മിക്സ്ഡ് ഡബിൾസിൽ മത്സരങ്ങളിൽ കാറ്റഗറി ‘ബി’യിൽ ഗോപകുമാർ -നവാസ് റഹ്മാൻ ടീമും കാറ്റഗറി ‘സി’യിൽ ആബിദ് ഖാൻ - നബീൽ ടീമും കാറ്റഗറി ‘ഡി’യിൽ റിയാസ് അബ്ബാസ് - അഖിൽ ചെറിയാൻ ടീമും ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി, കാഷ് പ്രൈസ്, സ്പെഷൽ കിറ്റ് എന്നിവ അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, ഐ.പി.എ ചെയർമാൻ റിയാസ് കിൽട്ടൺ തുടങ്ങിയവർ സമ്മാനിച്ചു. മെസ്പ ദുബൈ പ്രസിഡന്റ് സി.പി. കുഞ്ഞുമുഹമ്മദ്, ജന. സെക്രട്ടറി നവാബ് മേനത്ത്, അഷ്റഫ് ആതവനാട്, ഫൈസൽ കരിപ്പോൾ, സമീർ തിരൂർ, ഷബ്ന അഷ്റഫ്, ജുമൈല, ബൈജു, ഷബ്ന കെ.പി, ഷിഹാബ്, തസ്നീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.