മെസ്‌പൊ അബൂദബി കേരള സോഷ്യൽ സെന്ററിൽ ഒരുക്കിയ ഓണാഘോഷം

രുചി വൈവിധ്യങ്ങളിൽ ശ്രദ്ധേയമായി മെസ്‌പോണം

അബൂദബി: വിഭവ വൈവിധ്യങ്ങളുടെ നവ്യാനുഭവമായി പൊന്നാനി എം.ഇ.എസ്‌ കോളജ് അലുമ്നി അബൂദബി ചാപ്‌റ്റർ (മെസ്​പോ) ഒരുക്കിയ മെസ്‌പോണം-2025. 30ഓളം സദ്യ വിഭവങ്ങൾ 30 അടുക്കളകളിൽനിന്നായി 30 കുടുംബങ്ങൾ തയാറാക്കി കൊണ്ടുവന്ന് വിളമ്പിയാണ് മെസ്‌പൊ അബൂദബി, കേരള സോഷ്യൽ സെന്ററിൽ ഇത്തവണ ഓണാഘോഷം ഒരുക്കിയത്.

അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടികളും അരങ്ങേറി. മെസ്‌പൊ എജുക്കേഷനൽ എക്സലൻസ് 2025 അവാർഡ് ജേതാക്കളായ മെസ്‌പൊ അംഗങ്ങളുടെ മക്കൾ, കോളജിലെ ആദ്യബാച്ച്​ വിദ്യാർഥിയായ എ.വി.എം ഹബീബുല്ല പൊന്നാനി, 2023 ബാച്ചിൽ പഠിച്ചിറങ്ങിയ നിഹാൽ കൽപകഞ്ചേരി, മുതിർന്ന അംഗങ്ങളായ ലത്തീഫ് കൊട്ടിലിങ്ങൽ, സുനീർ മൂസപ്പടിക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മെസ്‌പൊ അബൂദബി പ്രസിഡന്റ് അഷ്‌റഫ് പന്താവൂരിന്റെ അധ്യക്ഷതയിൽ ഓണാഘോഷ പരിപാടികൾ ദേവയാനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇസ്​ലാമിക്​ സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, കെ.എസ്‌.സി ജനറൽ സെക്രട്ടറി സജീഷ് നായർ, നോവലിസ്റ്റും തിരക്കഥാകൃത്തുമായ എസ്‌. ഹരീഷ്, ഇസ്മായിൽ പൊന്നാനി, എ.വി അബൂബക്കർ, നൗഷാദ് യൂസഫ്, സഫറുല്ല പാലപ്പെട്ടി, റാഫി പാടൂർ, പ്രകാശ് പള്ളിക്കാട്ടിൽ, മിയാസ് പാലപ്പെട്ടി, അബ്ദുൽ റസാഖ് വി.വി, ഷാജി പൊന്നാനി, അഷ്‌റഫ് തലാപ്പിൽ, അനൂഷ് പൊന്നാനി, ബഷീർ കോറോത്തിയിൽ, കൈനാഫ് പൊന്നാനി, നബീൽ അണ്ടത്തോട്, സയീദ് ജുനൈദ്, മെസ്‌പൊ ജനറൽ സെക്രട്ടറി ഷകീബ് പൊന്നാനി, ലത്തീഫ് കൊട്ടിലിങ്ങൽ, കൺവീനർ സുരജ് പൊന്നാനി എന്നിവർ സംസാരിച്ചു.

Tags:    
News Summary - Mesopotam stands out for its variety of flavors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.