ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇൻകാസ് ഷാർജ വനിത വിഭാഗം സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമം
ആശാവർക്കർമാരുടെ സമരം: ഐക്യദാർഢ്യ സംഗമം നടത്തി
ഷാർജ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ സമരം നടത്തുന്ന ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഇൻകാസ് ഷാർജ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഇൻകാസ് ഷാർജ വനിതാ കമ്മിറ്റി പ്രസിഡന്റ് സൗമ്യ തെക്കുംകര അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, മഹിളാകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ധ്യ കരണ്ടോട്, ഇൻകാസ് ഷാർജ ഭാരവാഹികളായ കെ.എം അബ്ദുൽ മനാഫ്, പി.ഷാജിലാൽ, നവാസ് തേക്കട, റമീള സുഖദേവ്, വനിതാ വിഭാഗം ഭാരവാഹികളായ ജെനി പോൾ, ദിവ്യാ നമ്പ്യാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.