Posted On
date_range Updated On
date_range മെഡിക്കൽ പരിശോധന ക്യാമ്പ്
ദുബൈ: ദുബൈ മലപ്പുറം ജില്ല കെ.എം.സി.സി മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് ചെമ്മുക്കൻ യാഹുമോൻ ഉദ്ഘാടനം ചെയ്തു. ബർദുബൈയിലുള്ള അസന്റ് ഇ.എൻ.ടി സ്പെഷാലിറ്റി സെന്ററുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിലധികം ആളുകൾക്ക് സൗജന്യ പരിശോധനക്കുള്ള സംവിധാനമാണ് ക്യാമ്പിലൂടെ ഒരുക്കിയതെന്ന് കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി പി.വി. നാസർ അറിയിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, കെ.പി.എ. സലാം, സിദ്ദീഖ് കാലടി, സലാം പരി, കരീം കാലൊടി, മുജീബ് കോട്ടക്കൽ, ജൗഹർ മുറയൂർ, കെ.പി.പി. തങ്ങൾ, നൗഫൽ വേങ്ങര, ഫക്രുദ്ദീൻ മാറാക്കര എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.