കെ.എം.സി.സി നാദാപുരം കമ്മിറ്റിയും ആയുഷ് കെയർ ട്രഡീഷനൽ മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ദുബൈ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് എൻ.കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി നാദാപുരം കമ്മിറ്റിയും ആയുഷ് കെയർ ട്രഡീഷനൽ മെഡിക്കൽ സെൻററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത മെഡിക്കൽ ക്യാമ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. ദുബൈ സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡന്റ് എൻ.കെ. ഇബ്രാഹിം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പി. മുഹമ്മദ്, മൂസ കോയമ്പ്രം, അശ്രഫ് പറമ്പത്ത്, പി.കെ. മുഹമ്മദ്, മഹ്മൂദ് ഹാജി നാമത്ത്, നിസാർ ഇല്ലത്ത്, ഹംസ പയ്യോളി, പ്രജീഷ് ബാലുശ്ശേരി, ഡോ. മുബാഷിർ, സുഫൈദ് ഇരിങ്ങണ്ണൂർ, പി.കെ. ഷഹനാസ്, കെ. അഷ്വാക് എന്നിവർ സംസാരിച്ചു. മണ്ഡലം പ്രസിഡൻറ് വി.വി. സൈനുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. കെ.വി. നൗഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ടി. ഷെരീഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.