ദുബൈ: യു.എ.ഇയിൽ നിലവിൽ വന്ന കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കാൻ മീഡിയവൺ ഒരുക്കുന്ന ഗ്രോ ഗ്ലോബൽ- ഫിൻടോക്കിലേക്ക് രജിസ്ട്രേഷൻ തുടരുന്നു. ഈമാസം 23ന് നടക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വിദഗ്ധർ സംവദിക്കും. മൂന്ന് മണിക്കൂർ നീളുന്ന പരിപാടിയിലേക്ക് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായവർക്ക് മാത്രമായിരിക്കും പ്രവേശനം. ദുബൈ അൽനഹ്ദയിലെ ലാവൻഡർ ഹോട്ടലിൽ വൈകുന്നേരം മൂന്ന് മുതലാണ് ഗ്രോ ഗ്ലോബൽ ഫിൻടോക്ക് പരിപാടി നടക്കുക.
കോർപറേറ്റ് ടാക്സുമായി ബന്ധപ്പെട്ട് ഉയരുന്ന നിരവധി സംശയങ്ങൾക്ക് ഹുസൈൻ അൽ ശംസി ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ വിദഗ്ധർ മറുപടി നൽകും. നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് യാബ് ലീഗൽ സർവിസസിലെ വിദഗ്ധരും മറുപടി നൽകും. മുൻകൂർ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായാണ് പ്രവേശനം. fintalk.mediaoneonline.com എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.