ദുബൈ: ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻറ് (ഐ.എ.സി.ഡി) കോവിഡ് 19 പ്രതിരോധത്തിനായി സമാഹരിക്കുന്ന കമ്യുണിറ്റി സോളിഡാരിറ്റി ഫണ്ടിലേക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് (എം.ബി.ആർ.സി.എച്ച്) 19 ദശലക്ഷം ദിർഹം സംഭാവന നൽകി. വംശവും മതവും ദേശീയതയും പരിഗണിക്കാതെ യു.എ.ഇ സമൂഹത്തോടുള്ള ഉത്തരവാദിത്തത്തി െൻറ ഭാഗമായാണ് സ്ഥാപനത്തിെൻറ സംഭാവനയെന്ന് സാംസ്കാരിക, മാനുഷിക കാര്യങ്ങളുടെ ദുബൈ ഭരണാധികാരിയുടെ ഉപദേശകനും എം.ബി.ആർ.സി.എച്ച് ബോർഡ് ഓഫ് ട്രസ്റ്റീസ് ഡെപ്യൂട്ടി ചെയർമാനുമായ ഇബ്രാഹിം മുഹമ്മദ് ബു മെൽഹ പറഞ്ഞു.
വൈറസ് വ്യാപനം മൂലം ആരോഗ്യം, സാമ്പത്തിക, സാമൂഹികരംഗത്തുണ്ടായ ആഘാതം ലഘൂകരിക്കുന്നതിനും നിലവിലെ സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവരെ പിന്തുണക്കുകയും ലക്ഷ്യമിട്ടാണ് എം.ബി.ആർ.സി.എച്ച് സംഭാവന കൈമാറിയത്. കോവിഡ് -19 എന്ന മഹാമാരി വരുത്തിത്തീർത്ത പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമങ്ങളും പിന്തുണയും തുടരുമെന്നും വെല്ലുവിളികൾ ലഘൂകരിക്കാൻ പ്രമുഖ ദേശീയ സ്ഥാപനങ്ങൾക്കും ഫണ്ട് അവസരമൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഓർഗനൈസേഷന് കീഴിലുള്ള സംരംഭങ്ങൾക്കും സ്ഥാപനങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം കാട്ടുന്ന ജാഗ്രതയും പ്രത്യേക താൽപര്യവും ബു മെൽഹ ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.