Posted On
date_range Updated On
date_range റാസൽഖൈമ ജസീറ തുറമുഖത്ത് കപ്പലില്‍ വന്‍ തീപിടിത്തം
റാസല്‍ഖൈമ: റാക് ജസീറ തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. അറ്റകുറ്റപ്പണി നടന്നു വന്നിരുന്ന കപ്പലിെൻറ ക്യാബിനിലാണ് തീ പടര്‍ന്നത്. സംഭവമറിഞ്ഞത്തെിയ അഗ്നിശമന വിഭാഗത്തിെൻറ ശ്രമകരമായ പ്രവര്‍ത്തനങ്ങള്‍ തീ അണക്കാന്‍ സഹായിച്ചു.
പുലർച്ച 1.20ഓടെയാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമായത്. നാലോളം സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തീപിടിത്തത്തിെൻറ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.