മാർക്ക് ആൻഡ് സേവിന്റെ പുതിയ ആസ്ഥാന ഓഫിസിന്റെ ഉദ്ഘാടനം കെ.പി. ബഷീറും
സി.ഇ.ഒ ഷാഹിദ് എൻ ഖാനും ചേർന്ന് നിർവഹിക്കുന്നു
ദുബൈ: പ്രമുഖ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവിന്റെ ആസ്ഥാന മന്ദിരം പുതിയ സ്ഥലത്തേക്ക് മാറ്റി. അജ്മാനിൽ റമദാ ഹോട്ടലിനോട് ചേർന്നുള്ള ബ്ലാക് സ്ക്വയറിലാണ് മാർക്ക് സേവിന്റെ പുതിയ മാനേജ്മെന്റ് ആസ്ഥാന ഓഫിസ്.
മാർക്ക് ആൻഡ് സേവിന്റെ പുതിയ ആസ്ഥാന ഓഫിസിന്റെ ഉദ്ഘാടനം കെ.പി. ബഷീറും സി.ഇ.ഒ ഷാഹിദ് എൻ ഖാനും ചേർന്ന് നിർവഹിച്ചു. ഓപറേഷനൽ ഹെഡ് ഫാസിൽ, മാർക്കറ്റിങ് ഹെഡ് വൈശാഖ്, എച്ച്.ആർ ഹെഡ് സാജിദുർറഹ്മാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രാദേശിക, അന്തർദേശീയ തലത്തിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ അറിയിച്ചു. മാർക്ക് ആൻഡ് സേവിന്റെ ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനാവശ്യമായ നൂതന ആശയങ്ങളും നയപരമായ പ്ലാനിങ്ങുകളും നടത്തുന്ന ഹബ്ബായിരിക്കും പുതിയ ഓഫിസ്.
താങ്ങാവുന്ന വിലയിൽ ഉപഭോക്താവിന് മികച്ച ഉൽപന്നങ്ങൾ നൽകാൻ സ്ഥാപനം എന്നും പ്രതിജ്ഞാബദ്ധമാണെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഈ ദൗത്യത്തിൽ പുതിയ ആസ്ഥാന ഓഫിസ് സുപ്രധാന പങ്കുവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.