അൽഐൻ: പ്രവാസികളും സ്വദേശികളും അടങ്ങിയ കലാസാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മയായ ഇശൽ മൊഞ്ച് 17ൽപരം മത്സരാർഥികളെ പങ്കെടുപ്പിച്ച് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം വി.ടി അലിമോൻ പെരുന്തല്ലൂർ നിർവഹിച്ചു. ഷാഹിദ ലക്ഷദ്വീപ് അധ്യക്ഷതവഹിച്ച പരിപാടിയിൽ അബ്ദുൽ മജീദ് കൈമലശ്ശേരി, ഫാസില ചമ്രവട്ടം, യൂസുഫ് അറപ്പയിൽ എന്നിവർ സംസാരിച്ചു.
അറഫാത്ത് ചമ്രവട്ടം സ്വാഗതവും ഫൈസൽ പള്ളിപ്പടി നന്ദിയും രേഖപ്പെടുത്തി. നാജി മഷൂദ് പാണ്ടി മുറ്റം, റഷീദ് പെരുന്തല്ലൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. മത്സരത്തിൽ ഹുസൈൻ കാസർകോട് ഒന്നാം സ്ഥാനവും സലീം ഇടശ്ശേരി, സാക്കിർ എടപ്പാൾ എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. ജമീല വയനാട്, നിസാർ നിലമ്പൂർ എന്നിവർ മൂന്നാം സ്ഥാനം നേടി. ഹംസു തൃശൂർ, ഫൗസിയ പാലക്കാട് എന്നിവരായിരുന്നു വിധികർത്താക്കൾ. വിജയികൾക്കുള്ള ട്രോഫി ഇശൽ മൊഞ്ച് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.