പ്രവാസി ഇന്ത്യ നടത്തിയ മാപ്പിള സിനിമാല ചർച്ചാസദസ്സിൽ
നസറുദ്ദീൻ മണ്ണാർക്കാട് സംസാരിക്കുന്നു
ദുബൈ: മലയാളസിനിമയിലെ മാപ്പിളശീലുകളുടെ സ്വാധീനം സാംസ്കാരികവിനിമയങ്ങൾ സാധ്യമാക്കുന്നുവെന്ന് ‘മാപ്പിള സിനിമാല’ എന്നപേരിൽ പ്രവാസി ഇന്ത്യ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചർച്ചസദസ്സ് അഭിപ്രായപ്പെട്ടു.
പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്റ് അബുലൈസ് എടപ്പാൾ ഉദ്ഘാടനം ചെയ്തു. മാപ്പിളപ്പാട്ട് രചയിതാവും ഗവേഷകനുമായ നസറുദ്ദീൻ മണ്ണാർക്കാട്, കാലിഗ്രാഫിസ്റ്റും മാപ്പിളപ്പാട്ട് ഗവേഷകനുമായ ഖലീലുല്ലാഹ് ചെംനാട്, ഗവേഷകൻ ഒ.ബി.എം ഷാജി എന്നിവർ സംവാദത്തെ നയിച്ചു.
സംസ്കാരികവേദി കൺവീനർ അനസ് മാള അധ്യക്ഷത വഹിച്ചു. ഫനാസ് തലശ്ശേരി, ഷഫീഖ്, അക്ബർ അണ്ടത്തോട് എന്നിവർ സംസാരിച്ചു. സക്കരിയ കണ്ണൂർ, നസറുല്ല, ഷഫീഖ് വെളിയംകോട് എന്നിവർ ഗാനമാലപിച്ചു. സക്കീർ ഒതളൂർ സ്വാഗതവും മനാഫ് ഇരിങ്ങാലക്കുട നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.