ദുബൈ: ലോകത്ത് വിനോദസഞ്ചാരികളുടെ പറുദീസയായി ദുബൈ മാറുമ്പോഴും ഏറെപ്പേർക്കും ശരിയായ രീതിയിൽ നഗരത്തിന്‍റെ പേര് പറയാനറിയില്ലെന്ന് സർവേ. ഭൂമിയിലെ ഏറ്റവും തെറ്റായി ഉച്ചരിക്കപ്പെടുന്ന 10 സ്ഥല നാമങ്ങളിലാണ് ദുബൈ സ്ഥാനംപിടിച്ചിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായ ഭാഷ പഠന ആപ്ലിക്കേഷൻ 'പ്രിപ്ലേ' നടത്തിയ പഠനത്തിലാണ് കൗതുകകരമായ കാര്യം കണ്ടെത്തിയത്.
ഗൂഗ്ൾ സെർച് വിവരങ്ങൾ ഉപയോഗപ്പെടുത്തിയാണ് സർവേ നടത്തിയത്. ദുബൈയിൽ ജീവിക്കുന്ന അറബികൾ ഉച്ചരിക്കുന്ന യഥാർഥ ഉച്ചാരണത്തിൽനിന്ന് വ്യത്യസ്തമായാണ് മിക്കവരും നഗരത്തിന്‍റെ പേര് പറയുന്നതെന്ന് സർവേ വ്യക്തമാക്കുന്നു. ഫ്രാൻസിലെയും അമേരിക്കയിലെയും വിവിധ പട്ടണങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പ്രധാനമായും പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. നേരത്തേ ലോകത്ത് ഏറ്റവും കൂടുതൽ സെർച് ചെയ്യപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ദുബൈ ഇടംപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.