അബൂദബി: ശാരീരികമായി മർദിച്ചുവെന്ന കേസിൽ രണ്ട് പ്രതികൾ ചേർന്ന് യുവാവിന് 60,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് അബൂദബി കോടതി. ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതിക്കാരൻ അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റിവ് ക്ലെയിം കോടതിയെ സമീപിച്ചത്.
കേസിൽ നേരത്തേ അബൂദബി ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു. തുടർന്ന് രണ്ടുപേർക്കും 8000 ദിർഹം വീതം പിഴ ചുമത്തുകയും കോടതി ഫീസ് അടക്കാനും നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ് സിവിൽ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.