Posted On
date_range Updated On
date_range മലയാളി യുവാവ് റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: കൊല്ലം പുന്നല പലമൂട്ടിൽ വീട്ടിൽ ഷാജഹാൻ - അനീസ ബീവി ദമ്പതികളുടെ മകൻ ഷഹീർജാൻ (29) റാസൽഖൈമയിൽ നിര്യാതനായി. പക്ഷാഘാതത്തെ തുടർന്ന് റാക് സെയ്ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷഹീർ ജാൻ വ്യാഴാഴ്ച വൈകുന്നേരത്തോടെ മരിച്ചു. അഞ്ച് വർഷമായി റാസൽഖൈമയിലുള്ള ഷഹീർജാൻ അൽഹൂത് ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.
ഭാര്യ: തസ്‌നി. ഒന്നര വയസുള്ള ദിയ ഫാത്തിമ ഏക മകളാണ്. മയ്യിത്ത് യു.എ.ഇയിൽ ഖബറടക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.