അബൂദബി: കോവിഡ് മഹാമാരിയുടെ രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം അബൂദബി മലയാളി സമാജം സംഘടിപ്പിച്ച കായികമേള ആവേശമായി. 32ാമത് യു.എ.ഇ ഓപ്പണ്‍ അത്ലറ്റിക് മീറ്റ് ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധനേടി. മൂന്ന് മുതല്‍ 55 വയസ്സുവരെ പ്രായമുള്ള നാനൂറിലധികം മത്സരാർഥികള്‍ മാറ്റുരച്ചു. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് ആനിയ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, കായികവിഭാഗം സെക്രട്ടറി സാബു അഗസ്റ്റിന്, എല്‍.എല്‍.എച്ച്, ലൈഫ്കെയര്‍ ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിവിന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് രേഖിന് സോമന്, ട്രഷറര്‍ അജാസ് അപ്പാടത്ത്, കമ്മിറ്റി അംഗങ്ങളായ എ.എം. അന്‍സാര്‍, റഷീദ് കാഞ്ഞിരമറ്റം, റിയാസുദ്ദീന്‍, ടി.ഡി. അനില്‍ കുമാര്‍, മനു കൈനകരി, ടി.എം. ഫസലുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
58 ഇനങ്ങളില്‍ നടന്ന മത്സരങ്ങളില്‍ വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റും നല്കി. കൂടുതല്‍ കായിക താരങ്ങളെ പെങ്കടുപ്പിച്ചവരില് ഇന്ത്യന്‍ സ്കൂള്‍ മുറൂര്‍ ഒന്നും സണ്‍റൈസ് സ്കൂള്‍ മുസഫ്ഫ രണ്ടും പ്രവാസി ഇന്ത്യ മുസഫ്ഫ മൂന്നും സ്ഥാനങ്ങള്‍ നേടി. വനിത വിഭാഗം ഭാരവാഹികളായ അനുപ ബാനര്‍ജി, നൗഷിദ ഫസില്‍, ലാലി സാംസണ്, ബദരിയ സിറാജുദ്ദീന്, വളന്റിയര്‍ ടീം അംഗങ്ങളായ അനീഷ് ഭാസി, അമീര്‍ കല്ലമ്പലം, ഷാജികുമാര്‍, മുജീബ്, റജീദ്, പ്രകാശ് തമ്പി ടി.എം. നിസാര്‍ ബിജു വാര്യര്‍, സാംസണ് ടോമിച്ചന്, ഉമ്മര്‍ നാലകത്ത്, അനില്‍ കുമാര്‍, അനീഷ് മോന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.