ഡോ. ലഹല്‍ അബ്ദുല്ല
റാസല്‍ഖൈമ: മലയാളി യുവ ഡോക്ടര്‍ ഡോ. ലഹല്‍ അബ്ദുല്ലക്ക് യു.എസ് ‘വേള്‍ഡ് പീഡിയാട്രിക് കോണ്‍ഗ്രസില്‍’ പ്രബന്ധം അവതരിപ്പിക്കാന്‍ ക്ഷണം. റാസല്‍ഖൈമയില്‍ പഠിച്ച് വളര്‍ന്ന ഡോ. ലഹല്‍ യു.എ.ഇയില്‍ സംരംഭകനായ കാസര്‍കോട് സ്വദേശി ടി.വി. അബ്ദുല്ലയുടെയും ജാസ്മിന്റെയും മകനാണ്. ചെന്നൈയില്‍നിന്ന് എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കിയ ലഹല്‍ ഉപരിപഠനത്തിനായി യു.കെ യാത്രക്ക് തയാറെടുക്കവെയാണ് യു.എസ് സാന്‍ഫ്രാന്‍സിസ്കോയില്‍ ആഗസ്റ്റില്‍ നടക്കുന്ന പീഡിയാട്രിക് കോണ്‍ഫറന്‍സിലേക്കുള്ള ക്ഷണം.
സെയ്ജ് ഓപണ്‍ മെഡിസിന് ജേണലില്‍ ഡോ. ലഹലിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ച ‘രോഗി പരിചരണ പരിഷ്കരണം: ആശുപത്രിയിലെ മെഡിക്കല്‍ റസിഡന്റുകളുടെയും ഇന്റേണുകളുടെയും കുറിപ്പടി രീതികളുടെ വിലയിരുത്തല്‍’ എന്ന പ്രബന്ധം അവതരിപ്പിച്ച് പ്രഭാഷണമാണ് വേള്‍ഡ് പീഡിയാട്രിക് കോണ്‍ഗ്രസില്‍ ലഹല്‍ നടത്തേണ്ടത്. ഡോ. ലമിയ മറിയം അബ്ദുല്ല, എൻജിനീയര്‍ ലുത്തൂഫ് അബ്ദുല്ല, റാക് സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികളായ ലിയാന് അബ്ദുല്ല, ലെറോണ്‍ അബ്ദുല്ല എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.