നഫാദ്​ 

ഷാർജയിൽ മലയാളി കഫ്തീരിയ ജീവനക്കാരൻ കുത്തേറ്റ് മരിച്ചു; സഹപ്രവർത്തകൻ പിടിയിൽ

ഷാര്‍ജ: ഷാർജയിൽ മലയാളി യുവാവ്​ കുത്തേറ്റ്​ മരിച്ച നിലയിൽ. കോഴിക്കോട് താമരശ്ശേരി ചാലക്കര സ്വദേശി ചാലപ്പടിക്കല്‍ നഫാദ് (38) ആണ്​ മരിച്ചത്​. നസിറിയ സുലേഖ ആശുപത്രിക്കുസമീപത്തെ കഫ്റ്റീരിയ ജീവനക്കാരനായിരുന്നു. സംഭവത്തില്‍ നെഫാദിന്‍റെ സഹപ്രവര്‍ത്തകനായ താമരശ്ശേരി കരുവംപൊയില്‍ സ്വദേശി ഷെമീറിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് നെഫാദ് ഉറങ്ങുന്നതിനിടെയാണ്​ കൊപാതകമെന്നാണ്​ സൂചന.

അഞ്ചുമണിക്കായിരുന്നു അടുത്ത ഷിഫ്റ്റ് തുടങ്ങേണ്ടത്, അതേ മുറിയില്‍ത്തന്നെയായിരുന്നു ഷെമീറും താമസിച്ചിരുന്നത്. നാദാപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കഫ്റ്റീരിയയില്‍ 15 വര്‍ഷമായി നെഫാദ് ജോലിചെയ്യുന്നു. നാട്ടില്‍ വീടുപണി നടന്നുകൊണ്ടിരിക്കുകയാണ്, വീടുപണിയുടെ സാമ്പത്തിക പ്രയാസത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. പരേതനായ ഇബ്രാഹിമിന്‍റെയും നഫീസയുടെയും മകനാണ്. ഭാര്യ: ആരിഫ. രണ്ടുമക്കളുണ്ട്. സഹോദരന്‍ നജീബ് സൗദി അറേബ്യയിലാണ്. ഖബറടക്കം നാട്ടില്‍ നടക്കും.

Tags:    
News Summary - Malayali cafeteria employee stabbed to death in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.