അബൂദബി മലയാളി സമാജം ലുലു കാപിറ്റല്‍ മാളുമായി സഹകരിച്ച് നടത്തിയ അത്തപ്പൂക്കള മത്സരത്തില്‍ വിജയിച്ച ടീം സമ്മാനങ്ങളുമായി

മലയാളി സമാജം അത്തപ്പൂക്കള മത്സരം

അബൂദബി: അബൂദബി മലയാളി സമാജം ലുലു കാപിറ്റല്‍ മാളുമായി സഹകരിച്ച് അത്തപ്പൂക്കള മത്സരം സംഘടിപ്പിച്ചു. 14 ടീമുകള്‍ മാറ്റുരച്ചു. വിജീഷ്, അജിത, ആതിര എന്നിവരുടെ ടീം ഒന്നാം സമ്മാനം കരസ്ഥമാക്കി. ലിഖിത, അമീന, സഞ്ഷ രാജീവ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും രഞ്ജി പ്രസാദ്, ശങ്കര്‍ മോഹന്‍ദാസ്, അനാമിക സജീവ് എന്നിവർ മൂന്നാംസ്ഥാനവും നേടി. കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും നടി ഐശ്വര്യ ലക്ഷ്മിയും ലുലു റീജനല്‍ ഡയറക്ടര്‍ പി.വി. അജയകുമാറും ചേര്‍ന്നു് സമ്മാനിച്ചു.

സമാജം പ്രസിഡന്‍റ് റഫീക്ക് കയനയിലിൽ അധ്യക്ഷത വഹിച്ചു. ഐശ്വര്യ ലക്ഷ്മി ഉദഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, വനിത കണ്‍വീനര്‍ അനുപ ബാനര്‍ജി, സമാജം കോഓനേഷന്‍ ചെയര്‍മാന്‍ യേശു ശീലന്‍, മീഡിയ മാനേജര്‍ സുധീര്‍ കൊണ്ടേരി, ലുലു കാപിറ്റല്‍ മാള്‍ ജനറല്‍ മാനേജര്‍ ബാലകൃഷ്ണന്‍ എന്നിവർ സംസാരിച്ചു. ഇന്ത്യന്‍ പ്ലേ ബാക്ക് സിംഗര്‍ അനിത ശൈഖിന്‍റെയും സമാജം കലാകാരന്മാരുടെയും കലാപരിപാടികളും അരങ്ങേറി.

സമാജം വൈസ് പ്രസിഡന്‍റ് രേഖിന്‍ സോമന്‍, ജോയന്‍റ് സെക്രട്ടറി മനു കൈനകരി, ആര്‍ട്‌സ് സെക്രട്ടറി റിയാസുദ്ദീന്‍, കമ്മിറ്റി അംഗങ്ങളായ സലിം ചിറക്കല്‍, പി.ടി. റഫീഖ്, ഫസലുദ്ദീന്‍, സാബു അഗസ്റ്റിന്‍, അബ്ദുല്‍ റഷീദ്, അശോകന്‍, അനില്‍കുമാര്‍, വളന്റിയര്‍ ക്യാപ്റ്റന്‍ അനീഷ് ഭാസി എന്നിവർ നേതൃത്വംനല്‍കി. 17ന് നടക്കുന്ന സമാജം ഓണം പ്രോഗ്രാമിന്‍റെയും 24നുള്ള പായസ ചലഞ്ചിന്‍റെയും ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ചു.

Tags:    
News Summary - Malayalee Samajam Athapookala Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.