ഷാർജ:‘എവിടെയെല്ലാം മലയാളി–അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി കേരള സർക്ക ാരിെൻറ മലയാളം മിഷൻ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയ േഷനുമായി ചേർന്ന് നാലു ദിവസങ്ങളിലായി നടത്തുന്ന അധ്യാപക പരിശീലന ശിൽപശാല ആരംഭി ച്ചു.
വിവിധ സ്കൂളുകളിൽ നിന്നുള്ള അമ്പതോളം അധ്യാപകർ പങ്കെടുന്ന പരിപാടി അസോസിയേഷൻ ആക്ടിംഗ് പ്രസിഡൻറ് എസ്.മുഹമ്മദ് ജാബിർ ഉദ്ഘാടനം ചെയ്തു. മലയാളം സംസാരിക്കുകയും മലയാള ഭാഷയെ കൂടുതലായി പഠിക്കുകയും ചെയ്യുന്ന അമേരിക്കക്കാരിയും യു.എ.ഇയിലെ അധ്യാപികയുമായ എലിസബത് കെയ്റ്റൻ മുഖ്യാതിഥി ആയിരുന്നു.
അസോസിയേഷൻ ജോ.ജനറൽ സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ അഡ്വ.സന്തോഷ്.കെ നായർ,ട്രഷറർ ഷാജി.കെ.ജോൺ, മുൻ പ്രസിഡൻറ് അഡ്വ.വൈ.എ.റഹീം, മലയാളം മിഷൻ പരിശീലകനായ എം.പി.ബാലഗോപാലൻ, മലയാളം മിഷൻ കോ ഒാർഡിനേറ്റർ കെ.എൽ.ഗോപി, ശ്രീകുമാരി എന്നിവർ സംസാരിച്ചു. സ്റ്റുഡൻസ് കൗൺസിൽ കോഡിനേറ്റർ അബ്രഹാം ചാക്കോ സ്വാഗതം പറഞ്ഞു. മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മാധവൻ നായർ പാടി,ഹരിലാൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.