മലയാളം മിഷൻ അബൂദബി ചാപ്റ്റർ അധ്യാപക പരിശീലനക്കളരിയിൽ പങ്കെടുത്ത അധ്യാപകർ സംഘാടകർക്കൊപ്പം
അബൂദബി: മലയാളം മിഷൻ അബൂദബി ചാപ്റ്റർ അധ്യാപക പരിശീലനം സംഘടിപ്പിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി സംസ്ഥാന സാംസ്കാരിക വകുപ്പിന് കീഴിൽ നടന്നുവരുന്ന പരിപാടിയുടെ ഭാഗമായാണ് കേരള സോഷ്യൽ സെന്ററിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അധ്യാപക പരിശീലനം സംഘടിപ്പിച്ചത്. മലയാളം മിഷൻ അബൂദബി ചാപ്റ്റർ പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ചെയർമാൻ എ.കെ. ബീരാൻകുട്ടി അധ്യാപക പരിശീലന കളരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജിത് കുമാർ സ്വാഗതവും ഷാബിയ മേഖല കോഓഡിനേറ്റർ ഷൈനി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.പരിശീലനത്തിന് മലയാളം മിഷൻ റിസോഴ്സ് പേഴ്സനും എഴുത്തുകാരിയുമായ പി.കെ. റാണി നേതൃത്വം നൽകി. പരിശീലനത്തിൽ ആദ്യദിവസം 32 അധ്യാപകരും രണ്ടാം ദിവസം 77 അധ്യാപകരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.