Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
റാസൽഖൈമ: മലപ്പുറം കന്മനം പോത്തന്നൂർ സ്വദേശി കല്ലുമാട്ടക്കൽ അമീർ അലി (48) റാസൽഖൈമയിൽ നിര്യാതനായി. ആറു വർഷമായി റാക് കേരള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. രാത്രി ജോലി കഴിഞ്ഞ് റൂമിലെത്തി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അബൂബക്കർ -ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ. മക്കൾ: മുഹമ്മദ് സിനാൻ, സന, ഫാത്തിമ. സഹോദരങ്ങൾ: അഹമ്മദ് ബാപ്പു (അബുദബി), ഹാരിസ് (അജ്‌മാൻ), അബ്ദുസലീം, ഷാഹിദ് മോൻ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.