മുനീർ
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
അബൂദബി: മലപ്പുറം സ്വദേശിയെ അബൂദബിയിലെ റൂമിൽ ഹൃദയാഘാതം മൂലം മരിച്ചനിലയിൽ കണ്ടെത്തി. അബൂദബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്തുട്ടിയുടെ മകൻ മുനീർ (40)ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പൊലീസിൽ അറിയിക്കുകയായിരുന്നു. ബനിയസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ലീവിനുശേഷം മൂന്നാഴ്ച മുമ്പാണ് എത്തിയത്. രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നു. ഭാര്യ: ഹാഫിറ. മൂന്ന് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.