ദേശീയദിനാഘോഷത്തോടനുബന്ധിച്ച് മലബാർ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച സ്നേഹ സംഗമം
ദുബൈ: ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി മലബാർ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ 'സ്നേഹസംഗമം'സംഘടിപ്പിച്ചു.ദുബൈയിൽ നടന്ന പരിപാടിയിൽ സ്വദേശികളും പ്രവാസികളോടൊപ്പം പങ്കുചേർന്നു. ഗ്ലോബൽ പീസ് അംബാസഡർ ഹുസൈഫ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക ഉമ്മു മർവാൻ, യു.എ.ഇ അഭിഭാഷക ബുതൈന എന്നീ വനിതകൾ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
മലബാർ പ്രവാസി പ്രസിഡന്റ് ജമീൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് ഔദ്, ഖാലിദ് നവാബ്, മുഹമ്മദ് അസീം, നിയാസ് അൽനൂർ, അൻവർ നഹ, ഇ.കെ. ദിനേശൻ, ശരീഫ് കാരശ്ശേരി, മോഹൻ എസ്. വെങ്കിട്ട്, ബി.എ. നാസർ, ജലീൽ പട്ടാമ്പി, രാജൻ കൊളാവിപാലം, മൊയ്ദു കുറ്റ്യാടി, മുജീബ് കൊയിലാണ്ടി, ഭാസ്കരൻ വടകര, സുനിൽ പയ്യോളി, കരീം, നിഷാദ്, സലാം തുടങ്ങിയവർ സംസാരിച്ചു.ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറർ എം. മുഹമ്മദലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.