ദുബൈ: മലബാർ വിഭവങ്ങളുടെ രുചി ഫേസ്ബുക്കിലൂടെ ലോകമെമ്പാടുമുള്ള ഭക്ഷണ ആസ്വാദകർക്കു മുന്നിലെത്തിച്ച മലബാർ അടുക്കള ഫേസ്ബുക്ക് ഗ്രൂപ്പ് ദുബൈയിൽ റസ്റ്റോറൻറ് തുറക്കുന്നു. ദുബൈ അൽ നഹ്ദ എൻ.എം.സി ആശുപത്രിക്ക് എതിർവശത്തായി ആരംഭിക്കുന്ന ഭക്ഷണ ശാല വ്യാഴാഴ്ച വൈകീട്ട് ഉദ്ഘാടനം ചെയ്യും. കേരള ഉൗണിനും ബിരിയാണികൾക്കും മലബാർ വിഭവങ്ങൾക്കും പുറമെ ഫേസ്ബുക്കിൽ ചിത്രങ്ങളും റെസിപ്പികളുമായി കൊതിപ്പിച്ച ഗ്രൂപ്പ് അംഗങ്ങളുടെ രുചിക്കൂട്ടിലെ വിഭവങ്ങളും മുൻകൂർ ഒാർഡർ നൽകിയാൽ ലഭ്യമാവും. പത്തു ദിർഹമാണ് ഉച്ചയൂണിന് ഇൗടാക്കുക. മറ്റ് ഭക്ഷണങ്ങളും മിതമായ വിലയിൽ മികച്ച നിലവാരത്തോടെ തയ്യാറാക്കി നൽകുമെന്ന് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദലി ചാക്കോത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നാലു ലക്ഷത്തിലേറെ അംഗങ്ങളാണ് നിലവിൽ മലബാർ അടുക്കളയിലുള്ളത്.മലബാർ അടുക്കള അംഗങ്ങൾക്ക് പ്രത്യേക ഇളവ് നൽകും. ഡയറക്ടർമാരായ കുഞ്ഞബ്ദുല്ല കുറ്റിയിൽ, ഫൈസൽ കണ്ണോത്ത്, അനസ് പുറക്കാട്, ഷബീർ , ജനറൽ മാനേജർ വിനോദ് , എക്സ്ക്യുട്ടീവ് ഷെഫ് വിനോദൻ, അഡ്മിൻമാരായ ലിജിയ റിയാസ്, നാസിനാ ഷംസീർ, ഫൗസിയ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.