ഷാർജ: അറ്റകുറ്റപ്പണികൾക്കായി ഖോർഫക്കാനിലെ അബൂബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ആർ.ടി.എ) അറിയിച്ചു. ജൂലൈ 10 തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 20 വരെയാണ് ഇങ്ങനെ അടച്ചിടുക.ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബദൽ റോഡുകൾ ഉപയോഗിക്കാനും ട്രാഫിക് നിർദേശങ്ങൾ പാലിക്കാനും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.