സി.പി. മോഹൻ (പ്രസിഡന്റ്), രാജു കെ.പണിക്കർ (ജന. സെക്രട്ടറി), അനുപ് രവി (ട്രഷറർ)
ഷാർജ: മഹസ് കൾച്ചറൽ ഫോറം ഷാർജ, ഭരണ സമിതി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി സി.പി. മോഹൻ (പ്രസിഡന്റ്), രാജു കെ. പണിക്കർ (ജന. സെക്രട്ടറി), അനുപ് രവി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. റൂവി ഹോട്ടലിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പ്രഭാകരൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ എല്ലാ അംഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ളതാകണമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും യോഗത്തിൽ നിർദേശം വന്നു. സമ്മർ വെക്കേഷൻ സീസണിൽ ചാർട്ടേഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തി ടിക്കറ്റ് വർധന കാരണമായി നാട്ടിൽ പോകാൻ കഴിയാത്ത പ്രവാസി കുടുംബങ്ങളെ സഹായിക്കണമെന്ന് യോഗം കേരള സർക്കാറിനോട് യോഗം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.