ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മാർഗ നിർദേശ പരിപാടിയായ ‘ഗൾഫ് മാധ്യമം’എജ്യൂകഫേയുടെ മൂന്നാം എഡീനഷനിൽ ഒരുങ്ങുന്നത് വൈവിധ്യങ്ങളുടെ കലവറ. മക്കളുടെ ശോഭന ഭാവി ലക്ഷ്യം വെച്ച് പ്രവാസം തെരഞ്ഞെടുത്ത മാതാപിതാക്കൾക്ക് കൃത്യമായ മാർഗ നിർദേശം നൽകുക വഴി ഇതിനകം തന്നെ ജനകീയ വിദ്യാഭ്യാസ ഉച്ചകോടിയായി മാറിയ പരിപാടിയുടെ ഇൗ വർഷത്തെ അജണ്ടയും വേദിയുമെല്ലാം തീരുമാനിച്ചത് യു.എ.ഇയിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർദേശങ്ങൾ പരിഗണിച്ചാണ്. ജനുവരി 12,13 തീയതികളിൽ ദുബൈ മുഹൈസിന ഇന്ത്യൻ അക്കാദമി സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ആഗോള പ്രശസ്തരായ വിദ്യാഭ്യാസ പ്രവർത്തകരും പ്രതിഭകളുമാണ് ക്ലാസുകൾ നയിക്കുക. നൂറോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയിലുണ്ടാവും.
യുവ െഎ.എ.എസ് ഒഫീസർമാരിൽ ഏറെ ശ്രദ്ധേയനും ജനപ്രിയ ക്വിസ് മാസ്റ്ററുമായ എ.പി.എം. മുഹമ്മദ് ഹനീഷ് പ്രചോദന സെഷനുകൾക്ക് നേതൃത്വം നൽകും. 21ാം വയസിൽ െഎ.എ.എസ് നേടിയ അൻസാർ അഹ്മദ് ശൈഖും തെൻറ വിജയകഥ പങ്കുവെക്കാനും വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകാനുമായി എജ്യൂകഫേയിലെത്തും.
വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും മാതാപിതാക്കൾക്കുമായി പ്രത്യേകം സെഷനുകളും ഇൗ വർഷത്തെ മേളയുടെ സവിശേഷതയാണ്.
എഞ്ചിനീയറിങ്, മെഡിസിൻ അഭിരുചി തിരിച്ചറിഞ്ഞ് കോഴ്സ് തിരഞ്ഞെടുക്കാൻ നൂറു കണക്കിന് വിദ്യാർഥികൾക്ക് തുണയായ മാതൃകാ എൻട്രൻസ് പരീക്ഷ ഇക്കുറിയുമുണ്ട്. എജ്യൂകഫേയിൽ പങ്കുചേരുന്നതിന് അധ്യാപകർക്കും 10,11,12 ക്ലാസുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും www.click4m.com എന്ന സൈറ്റ് മുഖേന സൗജന്യമായി രജിസ്റ്റർ ചെയ്യാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.