അബൂദബി: എമിറേറ്റിലെ ബനിയാസ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് പാകിസ്താൻ സ്വദേശി കൊല്ലപ്പെട്ടു. യു.എ.ഇ വ്യോമപ്രതിരോധ സേന തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചാണ് അപകടമുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
സംഭവം നടന്ന ഉടൻ തന്നെ എമർജൻസി ടീമുകൾ സ്ഥലത്തെത്തുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. വ്യോമപ്രതിരോധ സംവിധാനം മിസൈലിനെ വിജയകരമായി ആകാശത്തുവെച്ച് തന്നെ തടഞ്ഞെങ്കിലും, ഇതിന്റെ ഭാഗങ്ങൾ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. ഇതോടെ യുഎഇക്ക് നേരെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം എട്ടായി. ഇതിൽ രണ്ട് സൈനികരും ആറ് സാധാരണക്കാരും ഉൾപ്പെടുന്നു.
പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ്, ഫലസ്തീൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൊല്ലപ്പെട്ട സാധാരണക്കാർ. രാജ്യത്തിന് വേണ്ടി ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് രണ്ട് സൈനികർ വീരമൃത്യു വരിച്ചത്. ഔദ്യോഗിക സ്രോതസ്സുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാർത്തകളോ, കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും താമസക്കാരോട് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.