‘മാധ്യമം വാരിക’ വെബ്സീന്റെ യു.എ.ഇതല പ്രകാശനം ഇന്ത്യൻ ഫുട്ബാൾ ദേശീയ ടീമംഗവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹൽ അബ്ദുസമദ് നിർവഹിക്കുന്നു
ദുബൈ: മലയാളത്തിന്‍റെ സാംസ്കാരിക ഭൂപടത്തെ മാറ്റിയെഴുതിയ പ്രസിദ്ധീകരണമായ 'മാധ്യമം' ആഴ്ചപ്പതിപ്പ് പുതിയ ചുവടുവെപ്പുമായി പ്രവാസികളുടെ വായനാമുറിയിലേക്ക് വീണ്ടുമെത്തുന്നു. പ്രിൻറിലും വെബ്സീനിലും ഒരേസമയം പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള വാരികയായി ഇതിനകം മാറിയ 'മാധ്യമം' ആഴ്ചപ്പതിപ്പിന്‍റെ വെബ്സീൻ യു.എ.ഇതല പ്രകാശനം ഇന്ത്യൻ ഫുട്ബാൾ ദേശീയ ടീമംഗവും കേരള ബ്ലാസ്റ്റേഴ്സ് താരവുമായ സഹൽ അബ്ദുസമദ് നിർവഹിച്ചു. ദുബൈ അൽ നാസ്ർ ക്ലബിൽ നടന്ന ഹൃസ്വമായ ചടങ്ങിൽ ഗൾഫ് മാധ്യമം മിഡ്ൽഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി, മാധ്യമം-മീഡിയാവൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സിറാജുദ്ധീൻ ഷമീം, മാധ്യമം സീനിയർ കറസ്പോൻഡന്റ് ഷിഹാബ് അബ്ദുൽകരീം, ഷൈജർ നവാസ് എന്നിവർ പങ്കെടുത്തു.
ഇക്കഴിഞ്ഞ മാർച്ചിൽ 'മാധ്യമം' ആഴ്ചപ്പതിപ്പ്ിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിലാണ് വെബ്സീൻ പ്രഖ്യാപിച്ചത്. അപര സമൂഹങ്ങളുടെ പ്രശ്നങ്ങൾ മുഖ്യധാരയിൽ ഉന്നയിച്ചും പരിസ്ഥിതി പ്രശ്നങ്ങൾ ഏറ്റെടുത്തും ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറിയ ആഴ്ചപ്പതിപ്പിന്‍റെ പുതിയ ചുവടുവെപ്പിന് വലിയ സ്വീകര്യതയാണ് ലഭിക്കുന്നത്. ഗൗരവപ്പെട്ട രാഷ്ട്രീയ വിശകലനങ്ങളും കനപ്പെട്ട അക്കാദമിക സംവാദങ്ങളും ഉജ്വലമായ സമകാലിക സാഹിതൃ സൃഷ്ടികളും ലോകത്താകമാനം ചിന്തകളെ ജ്വലിപ്പിച്ച അനേകം പ്രമുഖരുടെ അഭിമുഖങ്ങളും എഴുത്തുകളും പ്രവാസി സമൂഹത്തിലേക്കും എത്തിക്കാനാണ് 'വെബ്സീനി'ലൂടെ ലക്ഷ്യമിടുന്നത്.
പ്രിന്‍റ് എഡിഷൻ കൈപറ്റുന്നതിന് പ്രയാസപ്പെടുന്ന പ്രവാസലോകത്തിനാണ് വെബ്സീൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുക. രണ്ടു വർഷത്തേക്ക് 1399രൂപയും വർഷത്തേക്ക് 749രൂപയും ആറു മാസത്തേക്ക് 398രൂപയും മാത്രം നൽകിയാൽ വെബ്സീൻ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം. ഇതിലൂടെ എല്ലാ തിങ്കളാഴ്ചകളിലും വായനക്കാരുടെ വിരൾതുമ്പിൽ ആഴ്ചപ്പതിപ്പിന്‍റെ ഇ-എഡിഷൻ ലഭ്യമാകും. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി വെബ്സീൻ സസ്ക്രൈബ് ചെയ്യുന്നവർക്ക് പ്രത്യേകമായ ഓഫറുണ്ട്. https://www.madhyamam.com/weekly വഴി സബ്ക്രൈബ് ചെയ്യുമ്പോൾ FREEDOM75 എന്ന കൂപ്പൺകോഡ് ഉപയോഗിച്ചാൽ വർഷത്തേക്ക് 674രൂപയും രണ്ടു വർഷത്തേക്ക് 1324രൂപയും മാത്രം നൽകിയാൽ മതി. ഈ ഓഫർ സെപ്റ്റംബർ 15വരെ നീണ്ടുനിൽക്കുന്ന കാമ്പയിൻ കാലത്ത് മാത്രമാണ് ലഭ്യമാവുക.
('മാധ്യമം വാരിക' വെബ്സീൻ സബ്സ്ക്രൈബ് ചെയ്യാൻ ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.