അബൂദബി: ആകർഷകമായ വിനോദ^വിജ്ഞാന^കായിക പരിപാടികളുമായി അബൂദബി കോർണിഷിലെ അൽ ബഹർ വേദിയിൽ മദർ ഒാഫ് നേഷൻ ഫെസ്റ്റിവലിന് ചൊവ്വാഴ്ച തുടക്കം. മാർച്ച് 23 വരെ നീണ്ട ുനിൽക്കുന്ന ഉത്സവത്തിൽ യു.എ.ഇയുടെ പൈതൃകവും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികൾ സംഘടിപ്പിക്കും. അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ് നേതൃത്വം നൽകുന്ന ഉത്സവം കുടുംബങ്ങളെയും കുട്ടികളെയും ഏറെ ആകർഷിക്കും.ഫാമിലി ഡെവലപ്മെൻറ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണും ജനറൽ വിമൺസ് യൂണിയൻ പ്രസിഡൻറും മാതൃ^ശിശു സുപ്രീം കൗൺസിൽ ചെയർവുമണും രാഷ്ട്രമാതാവുമായ ശൈഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് ഉത്സവം കൊണ്ടാടുന്നത്. ശൈഖ ഫാത്തിമയുടെ സാമൂഹിക സേവനങ്ങളെ കുറിച്ച് അറിവ് നൽകുന്ന വിവിധ പരിപാടികളും അരങ്ങേറും. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് പ്രചോദനമാകുന്ന നിരവധി പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ഞായർ മുതൽ ബുധൻ വരെ വൈകുന്നേരം നാല് മുതൽ രാത്രി 12 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 വരെയുമാണ് ഉത്സവവേദിയിലേക്ക് പ്രവേശനം. നാഷൻ ടവറിന് മുന്നിലും മറീനാ മാൾ പരിസരത്തും സൗജന്യമായി വാഹനം പാർക്ക് ചെയ്യാം. മറീന മാളിന് സമീപത്തുനിന്ന് ഉത്സവ വേദിയിലേക്ക് ഷട്ടിൽ ബസ് സർവീസുണ്ടാകും. മുതിർന്നവർക്ക് 25 ദിർഹമും ആറ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്ക് 20 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. കുടുംബംഗങ്ങൾക്ക് 290 ദിർഹമിെൻറ പ്രത്യേക പാസുമുണ്ട്. 60ന് മുകളിലും അഞ്ചിന് താഴെയും പ്രായമുള്ളവർക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.