എം.എ. യൂസഫലിക്ക് അബൂദബി സസ്റ്റയിനബിലിറ്റി ലീഡർ പുരസ്കാരം

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് ഈ വർഷത്തെ അബൂദബി സസ്​റ്റയിനബിലിറ്റി ലീഡർ പുരസ്കാരം. അബൂദബി പരിസ്ഥിതി വകുപ്പിനു കീഴി​െല അബൂദബി സസ്റ്റെയിനബിലിറ്റി ഗ്രൂപ്പാണ് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളെയും സ്ഥാപനങ്ങളെയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. 

സുസ്ഥിരതയുടെ മികച്ചതും നൂതനവുമായ സമ്പ്രദായങ്ങൾ നടപ്പിലാക്കുന്നതും സുസ്ഥിര മാനേജ്മെൻ്റ് നടപടികളുടെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പുരസ്കാരം ഏർപ്പെടുത്തിയത്. പുരസ്കാരം ലഭിച്ച അറബ് പൗരനല്ലാത്ത ഏക വ്യക്തിയും യൂസഫലിയാണ്. അബൂദബി നാഷണൽ ഓയിൽ കമ്പനിയിലെ ഷൈമ അൽ മസ്റൂഇ, അബൂദബി പോർട്ട്, അബുദബി നാഷണൽ എക്സിബിഷൻ കമ്പനി, ഡോൾഫിൻ എനർജി, ബോറോഗ് തുടങ്ങിയവരാണ്​ മറ്റു ജേതാക്കൾ. 

കോവിഡ് 19 പ്രതിസന്ധികൾക്കിടയിലും പരിസ്ഥിയുമായി ചേർന്ന്  ഭാവിയിലുണ്ടാകുന്ന ഏതൊരു ആപത്ഘട്ടങ്ങളെയും തരണം ചെയ്യുന്നതിനായി  മികച്ച രീതിയിൽ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാനുള്ള  അവസരമാണ് ഇപ്പോൾ കൈവന്നിരിക്കുന്നതെന്ന്​ പുരസ്​കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട്​  അബുദബി പരിസ്ഥിതി വകുപ്പ് ഡയറക്ടർ ജനറൽ ഡോ. ശൈഖ സാലെം അൽ ദാഹെരി പറഞ്ഞു.

LATEST VIDEO

Full View
Tags:    
News Summary - MA Yousufali get abudabi sustainability leader award -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.