ലുലു മാംഗോ ഫെസ്റ്റ് ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range ലുലു മാംഗോ ഫെസ്റ്റിന് തുടക്കം
അബൂദബി: ജി.സി.സിയിലെ ലുലു സ്റ്റോറുകളിൽ ലുലു മാംഗോ മാനിയ്ക്ക് തുടക്കമായി. 85ലധികം മാമ്പഴ വൈവിധ്യങ്ങളും വിഭവങ്ങളുമാണ് ലുലു മാംഗോ മാനിയയിൽ അവതരിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, അപ്പേഡ സെക്രട്ടറി ഡോ സുധാൻഷു എന്നിവരുടെ സാന്നിധ്യത്തിൽ യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ലുലു മാംഗോ മാനിയയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരളം അടക്കം ഇന്ത്യയിലെ വിവിധ മേഖലകളിൽ നിന്നുള്ള മാമ്പഴങ്ങളാണ് പ്രദർശനത്തിലുള്ളത്. ഗുജറാത്തിലെ ജുനഗഢിൽ നിന്നുള്ള ‘മാമ്പഴങ്ങളുടെ രാജ്ഞി’ എന്നറിയപ്പെടുന്ന ജി.ഐ ടാഗുള്ള കേസർ മാമ്പഴങ്ങളാണ് പ്രദർശനത്തിലെ പ്രധാന ആകർഷണം. ഇത്തവണ 3,200 ടൺ മാമ്പഴങ്ങളാണ് ജി.സി.സിയിൽ ലഭ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.