ദു​ബൈ കെ.​എം.​സി.​സി വ​ട​ക​ര മ​ണ്ഡ​ലം പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഒ.​കെ. ഇ​ബ്രാ​ഹിം ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ലോക കേരളസഭ പ്രവാസി പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു -കെ.എം.സി.സി

ദുബൈ: ലോക കേരളസഭയുടെ ഒന്നും രണ്ടും മൂന്നും എഡിഷൻ ആർഭാടപൂർവം നടത്തിയശേഷമുള്ള അവലോകനം നടത്തുകയാണെങ്കിൽ പ്രവാസികൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നുംതന്നെ ഇല്ലെന്ന് വ്യക്തമാകുമെന്നും മറിച്ചുള്ള പ്രചാരണങ്ങൾ പ്രവാസ ലോകത്തെ അപമാനിക്കുന്നതാണെന്നും ദുബൈ കെ.എം.സി.സി സംസ്ഥാന ഉപാധ്യക്ഷൻ ഒ.കെ. ഇബ്രാഹിം അഭിപ്രായപ്പെട്ടു.

ദുബൈ കെ.എം.സി.സി വടകര മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഇബ്രാഹിം മുറിച്ചാണ്ടി മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ല പ്രസിഡന്‍റ് ഇസ്മായിൽ ഏറാമല മെംബർഷിപ് കാമ്പയിൻ വിശദീകരിച്ചു. സന്ദർശനാർഥം ദുബൈയിലെത്തിയ ഏറാമല പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, ഏറാമല ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.കെ. ജസീല എന്നിവർക്ക് സ്വീകരണം നൽകി. വടകര മണ്ഡലം പ്രസിഡന്‍റ് ടി.എൻ. അഷ്റഫ് അധ്യക്ഷത വഹിച്ചു. ഗഫൂർ പാലോളി, അബ്ദുല്ല ഓറിയന്‍റ്, റഫീഖ് കുഞ്ഞിപ്പള്ളി, നൗഫൽ, യൂസഫ്, ഷമീർ ഒഞ്ചിയം, കെ.വി. റിയാസ്‌, നവാസ്, ജലാലുദ്ദീൻ, ഹനീഫ ഒഞ്ചിയം, കെ.ടി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Loka Kerala Sabha dilutes expatriate expectations - KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.