ഷാര്‍ജ : യു.എ.ഇയിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ ആവേശകരമായ സാന്നിധ്യമായി കമോണ്‍ കേരള ലിറ്റില്‍ ആര്‍ട്ടിസ്റ്റ്. കമോണ്‍ കേരളയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി രാജ്യത്തെ വിവിധ സ്കൂളുകളില്‍ നിന്നും അയ്യായിരത്തോളം വിദ്യാര്‍ഥികളാണ് ലിറ്റില്‍ ആര്‍ട്ടിസ്റ്റ് മത്സരത്തിന്റെ ഭാഗമായത്.കെ.ജി മുതല്‍ മൂന്നാം തരാം വരെയുള്ള ജൂനിയര്‍ വിഭാഗത്തിലെ കുട്ടികള്‍ക്ക് ക്രയോണ്‍ കളറിങ് മത്സരവും നാലാം തരാം മുതല്‍ ഏഴാം തരാം വരെയുള്ള കുട്ടികള്ളുടെ സീനിയര്‍ വിഭാഗത്തില്‍ പെന്‍സില്‍ ഡ്രോയിങ് ആന്റ് കളറിങ് മത്സരവുമാണ് അരങ്ങേറിയത്.
ജൂനിയര്‍ വിഭാഗത്തിനു ചടങ്ങില്‍ വെച്ച് ചിത്രം നല്കി നിറം നല്കാനായിരുന്നെങ്കില് സീനിയര്‍ വിഭാഗത്തില്‍ ആര്ടിഫിഷല് ഇന്റലിജന്‍സ് ഇന്‍ 2030 എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് മത്സരം അരങ്ങേറിയത്. വളരെ ആവേശകരമായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ലിറ്റില്‍ ആര്‍ടിസ്റ്റ് ചടങ്ങില്‍ കുട്ടികള്‍ കാഴ്ചവെച്ചത്. ക്യു ആര് കോഡ് വഴിയാണ് കുട്ടികളെ മത്സരത്തില്‍ പങ്കെടുപ്പിച്ചത്. ഞായാഴ്ചയും മൽസരം തുടരും. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്ന് നേരത്തെ രജിസ്റ്റർ ചെയ്താണ് കുട്ടികൾ മൽസരത്തിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.