അബൂദബി: ജനുവരി 18, 19 തീയതികളിൽ നടക്കുന്ന ഇന്ത്യൻ ഇസ്ലാമിക് സെന്റർ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായ ബുക്ക് ഫെയറിൽ മലയാളത്തിലെ മികച്ച ഗ്രന്ഥശേഖരവുമായി മൂന്നു പതിറ്റാണ്ടിലധികമായി പ്രസാധകരംഗത്തുള്ള യുവത ബുക്ക് ഹൗസും പങ്കെടുക്കും.
മത ദാർശനിക സാഹിത്യ പഠനങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, ക്ലാസിക് കൃതികൾ, ബാലസാഹിത്യങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം സ്റ്റാളിൽ ഒരുക്കും. യുവതയുടെ ഇംപ്രിന്റുകളായ പൂമരം ബുക്സ്, സിന്റില ബുക്സ്, ഉറുവ ബുക്സ് എന്നിവ പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകങ്ങളും യുവത കൗണ്ടറിൽ ലഭ്യമായിരിക്കും. ജനുവരി 18ന് വൈകുന്നേരം യുവത പുറത്തിറക്കിയ പരിഷ്കർത്താക്കൾ എന്ന സീരീസിലെ മർഹൂം എ.വി. അബ്ദുറഹ്മാൻ ഹാജി എന്ന പുസ്തകത്തെക്കുറിച്ച് ചർച്ചയും നടക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.