ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗം ലിറ്റററി ക്ലബ് രൂപവത്കരണ യോഗത്തില്‍ പങ്കെടുത്തവര്‍
അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെ കീഴില്‍ ലിറ്റററി ക്ലബ് രൂപവത്കരിച്ചു. സാഹിത്യാഭിരുചിയുള്ള സെന്റര്‍ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും തങ്ങളുടെ കഴിവുകളെ പരിപോഷിപ്പിക്കാനും കൂടുതല്‍ ഇടപെടലുകള്‍ നടത്താനും വേദിയൊരുക്കുക, നടപ്പാക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും നടത്തിപ്പിന് പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
സാഹിത്യ വിഭാഗം സെക്രട്ടറി യു.കെ. മുഹമ്മദ് കുഞ്ഞി (ചെയർ), ജുബൈര്‍ വെള്ളാടത്ത് (ജന. കൺ), മുഹമ്മദലി മാങ്കടവ്, നൗഫല്‍ പേരാമ്പ്ര (കണ്‍വീനര്‍മാര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് നാഫിഹ് വാഫി മുഖ്യപ്രഭാഷണം നടത്തി. അബൂദബി കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി ഷാനവാസ് പുളിക്കല്‍, കള്‍ചറല്‍ സെക്രട്ടറി സ്വാലിഹ് വാഫി എന്നിവർ സംസാരിച്ചു. ഐ.ഐ.സി ബുക്ക് ഫെസ്റ്റ്, അരനൂറ്റാണ്ട് പിന്നിടുന്ന സെന്ററിന്റെ ചരിത്രമുള്‍ക്കൊള്ളുന്ന സമഗ്രമായ ചരിത്ര ഗ്രന്ഥം തുടങ്ങി സാഹിത്യ വിഭാഗം നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.