ലിഓറ 2026 സ്റ്റേറ്റ് സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ലിഓറ 2026’ ആവേശോത്സവമായി. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സർഗോത്സവത്തിൽ തൃശൂർ ജില്ല ഒന്നാമതായതിന്റെയും, ഈദുൽ ഇത്തിഹാദ് പരിപാടിയിൽ നടന്ന ഘോഷയാത്ര മത്സരത്തിൽ മൂന്നാമതെത്തിയതിന്റെയും ആഘോഷമാണ് നടന്നത്. ചടങ്ങിൽ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഉപഹാരങ്ങൾ നൽകി. പ്രസിഡന്റ് ഇൻചാർജ് അഷ്റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സർഗധാര ജനറൽ കൺവീനർ അബ്ദുൽ കാദർ അരിപ്പാമ്പ്ര ഉദ്ഘാടനം ചെയ്തു. സർഗോത്സവം ചെയർമാൻ അബ്ദുല്ല ആറങ്ങാടി, സംസ്ഥാന സെക്രട്ടറി പി.വി നാസർ, സാഹിത്യകാരൻ സുലൈമാൻ മതിലകം, വനിതാ വിങ് സംസ്ഥാന ജനറൽ കൺവീനർ റീന സലിം, വൈസ് ചെയർമാൻ സുബി മനാഫ് എന്നിവർ മുഖ്യാതിഥികളായി. കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി റഹ്ദാദ് മൂഴിക്കര, അലി ഉളിയിൽ, പാലക്കാട് ജില്ല സെക്രട്ടറി ടി.എം.എ സിദ്ദീഖ് എന്നിവർ ആശംസ നേർന്നു. ഈദ് അൽ ഇത്തിഹാദ് ഘോഷയാത്രയിൽ പങ്കെടുത്ത കുട്ടികൾ അടക്കമുള്ള അംഗങ്ങൾക്കും സമ്മാനങ്ങൾ നൽകി. ജില്ല ജനറൽ സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതവും ട്രഷറർ ബഷീർ വരവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.