അബൂദബി: പത്തുവര്‍ഷത്തിനിടെ ക്രെഡിറ്റ് കാര്‍ഡ് പലിശയിനത്തില്‍ ബാങ്ക് അകാരണമായി വാങ്ങിയെടുത്ത 18,9873 ദിര്‍ഹം ഉപഭോക്താവിന് തിരികെ നല്കാന് അബൂദബി കൊമേഴ്സ്യല്‍ കോടതി ഉത്തരവിട്ടു. ഉപഭോക്താവ് നേരിട്ട സാമ്പത്തിക, ധാര്‍മിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 25,000 ദിര്‍ഹം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ബാങ്ക് അകാരണമായി പലിശയിനത്തില്‍ ഈടാക്കിയ 18,9873 ദിർഹവും നഷ്ടപരിഹാരമായി ലക്ഷം ദിര്‍ഹവും ഈടാക്കി നല്‍കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം. 2015ലാണ് ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് കൈപ്പറ്റിയതെന്നും താന്‍ കൃത്യമായി പണം അടയ്ക്കുന്നുണ്ടായിരുന്നുവെന്നും പരാതിക്കാരന് ബോധിപ്പിച്ചു. ബാങ്ക് പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പണം ഈടാക്കുകയായിരുന്നു.
ഇനിയും 1,15,185 ദിര്‍ഹം നല്‍കണമെന്നാണ് ബാങ്ക് ആവശ്യപ്പെടുന്നതെന്ന് പരാതിക്കാരന് കോടതിയില്‍ പറഞ്ഞു. ഈ വാദത്തെ ബാങ്ക് എതിർത്തു. തുടർന്ന് കോടതി നിയോഗിച്ച വിദഗ്ധന്‍ പരാതിക്കാരന്റെ രേഖകള്‍ പരിശോധിക്കുകയും ബാങ്കും പരാതിക്കാരനും തമ്മില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന്റെ പലിശ നിര്‍ണയിച്ചുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കണ്ടെത്തി.
തുടര്‍ന്ന് സാമ്പത്തിക വിദഗ്ധന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പലിശ ഒമ്പത് ശതമാനമായി നിജപ്പെടുത്തി കണക്കുകൂട്ടി നോക്കുകയും ഇതിനു പുറത്ത് ബാങ്ക് ചുമത്തിയ പലിശയും പിഴയും ഒഴിവാക്കുകയും ചെയ്തു. 10,64,879 ദിര്‍ഹമായിരുന്നു പരാതിക്കാരന് വായ്പയെടുത്തത്. 12,65,484 ദിര്‍ഹം തിരിച്ചടക്കുകയും ചെയ്തു. ഇത് കണക്കിലെടുത്താണ് കോടതി ബാങ്കിനോട് പരാതിക്കാരനോട് അനര്‍ഹമായി കൈപ്പറ്റിയ 1,15,185 ദിര്‍ഹം തിരികെ നല്കാന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.