ദുബൈ: സ്ത്രീകൾ പൊതുരംഗത്ത് കൂടുതൽ സജീവമാകണമെന്ന് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡ ൻറ് ലതിക സുഭാഷ് പറഞ്ഞു. നവോത്ഥാന മതിലുകളല്ല, നവോന്മേഷമായ സാഹചര്യങ്ങളാണ് സമൂ ഹം സ്ത്രീകൾക്ക് ഒരുക്കിക്കൊടുക്കേണ്ടതെന്നും അവർ പറഞ്ഞു. ദുബൈ തൃശൂർ ജില്ല കൂട്ടായ്മ സംഘടിപ്പിച്ച അനുസ്മരണ സദസ്സിൽ സംസാരിക്കുകയായിരുന്നു ലതിക. തൃശൂർ ജില്ല കൂട്ടായ്മ പ്രസിഡൻറ് ബി. പവിത്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസിന് കരുത്തുപകർന്ന നേതാക്കളായിരുന്നു അന്തരിച്ച പി.ടി. മോഹനകൃഷ്ണൻ, വി. ബലറാം എന്നിവരെന്ന് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ പറഞ്ഞു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി.
വനിത വിഭാഗം ഭാരവാഹികളായ സിന്ധു മോഹൻ, ലക്ഷ്മിദേവി രാമചന്ദ്രൻ, സിനു ഫിറോസ് എന്നിവർ ചേർന്ന് ലതിക സുഭാഷിന് ഉപഹാരം നൽകി ആദരിച്ചു. അഡ്വ. ആഷിഖ്, ടി.പി. അഷ്റഫ്, നദീർ കാപ്പാട്, ബി.എ. നാസർ, ചന്ദ്രപ്രകാശ് ഇടമന, സിന്ധു മോഹൻ, രതീഷ് ഇരട്ടപ്പുഴ, മുനീർ എടശ്ശേരി, മുബാറക്ക് ഇംബാറക്ക്, ഷാഫി അഞ്ചങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റിയാസ് ചെന്ത്രാപ്പിന്നി സ്വാഗതവും ട്രഷറർ ഫിറോസ് മുഹമ്മദാലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.