അജ്മാന്‍ : അജ്മാനിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ ശീതളപാനീയങ്ങള്‍ വിതരണം ചെയ്തു. ഹ്യൂമണ്‍ അപ്പീല്‍ ഇൻറര്‍നാഷണലിന്റെ ആഭിമുഖ്യത്തിലാണ് എമിറേറ്റിലെ വ്യത്യസ്ത ഭാഗങ്ങളിലെ ലേബര്‍ ക്യാമ്പുകളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് വെള്ളവും ജ്യുസുമടങ്ങുന്ന ശീതളപാനീയങ്ങള്‍ വിതരണം ചെയ്തത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ പ്രഖ്യാപിച്ച ദാനവര്ഷതിെൻറ ഭാഗമായാണ് ഹ്യൂമണ്‍ അപ്പീല്‍ ഇൻറര്‍നാഷണല്‍ ഈ പരിപാടി സംഘടിപ്പിച്ചത്.
വര്‍ധിച്ച ചൂടുകാരണം മാനവ വിഭവ ശേഷി മന്ത്രാലയം നടപ്പിലാക്കുന്ന ഉച്ചവിശ്രമ നിയമം അനുബന്ധിച്ച് കൂടുതല്‍ ചൂട് നേരിടുന്ന അല്‍ ജറഫ്, നുഐമിയ, അല്‍ സാവാന്‍ മേഖലകള്‍ തിരഞ്ഞെടുത്തതാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
സാമൂഹ്യ ഉത്തരവാദിത്തങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തങ്ങളുടെ പങ്ക് നിർവഹിക്കാനാണ് ഹ്യൂമണ്‍ അപ്പീല്‍ ഇൻറര്‍നാഷണല്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന്‍ എക്സിക്യൂട്ടീവ് ഡയറക്ടർ ഖാലിദ് അബ്ദുൽ വാഹബ് അൽ ഖജാ പറഞ്ഞു. വിവിധ ഘട്ടങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച് ഭക്ഷണ വിതരണവും ഹ്യൂമണ്‍ അപ്പീല്‍ ഇൻറര്‍നാഷണല്‍ നേരത്തെ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.