Posted On
date_range Updated On
date_range മാധ്യമ കുടുംബ കൂട്ടായ്മ
ദുബൈ: മെയ് ദിനത്തിൽ ദുബൈയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകർ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ചു. ഹോട്ട്പാക് എം.ഡി പി.ബി.അബ്ദുൽ ജബ്ബാർ പരിപാടി ഉദ്ഘാടനം ചെയ്തു. അൽ ഫലാഹ് ഗ്രൂപ് സി.ഇ.ഒ മുഹമ്മദ് ഫയാസ് മുഖ്യാതിഥി ആയി. ഫൈസൽ ബിൻ അഹ്‌മദ് അധ്യക്ഷത വഹിച്ചു. റോയ് റാഫേൽ സ്വാഗതവും ശ്രീജിത്‌ലാൽ നന്ദിയും പറഞ്ഞു.
നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന ഫൈസൽ ബിൻ അഹ്‌മദിനും പത്നി രഹ്‌ന ഫൈസലിനും തൊഴിൽ മാറിയ മിഅ്റാജിനും യാത്രയയപ്പ് നൽകി. മജീഷ്യൻ ചാർളിയുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ടളസ്, ചിക്കിങ്, ക്ലിക്കോൺ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.