ദുബൈ: കോവിഡ് ബാധയെ തുടർന്ന് യാത്ര റദ്ദാക്കേണ്ടി വരുന്നവർക്കും മാറ്റിവെക്കേണ്ടി വരുന്നവർക്കും ആനുകൂല്യം പ്രഖ്യാപിച്ച് ഇന്ത്യൻ വിമാനക്കമ്പനികളും. വിദേശ വിമാനക് കമ്പനികൾ ആനുകൂല്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ ്രസ്, ഗോ എയർ, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികളും ആനുകൂല്യം പ്രഖ്യാപിച്ച ത്. കോവിഡ് ബാധയെ തുടര്‍ന്ന് നിരവധി ആളുകള്‍ യാത്ര മാറ്റിവെക്കുന്ന സാഹചര്യത്തിലാണ് ഈ സൗകര്യം വിമാന കമ്പനികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ഇത്തിഹാദ്, എമിറേറ്റ്സ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികൾ ആനുകൂല്യം നൽകിയിരുന്നു. യാത്ര റദ്ദാക്കിയാൽ റീഫണ്ട് നൽകുമെന്ന് ചില കമ്പനികൾ അറിയിച്ചിരുന്നു. എന്നാൽ, ഭൂരിപക്ഷം ഇന്ത്യൻ വിമാനക്കമ്പനികളും യാത്ര മാറ്റിവെക്കുേമ്പാൾ ഇൗടാക്കുന്ന ചാർജാണ് ഒഴിവാക്കിയിരിക്കുന്നത്.
ഗോ എയർ
യാത്ര ഉപേക്ഷിച്ചാൽ ഇൗടാക്കുന്ന ഫീസ് ഒഴിവാക്കിയ അപൂർവം കമ്പനികളിലൊന്നാണ് ഗോ എയർ. ഇതിന് പുറമെ യാത്ര മാറ്റിവെക്കുേമ്പാൾ നൽകേണ്ട അധിക പിഴയും ഒഴിവാക്കിയതായി ഗോ എയർ പ്രസ്താവനയിൽ അറിയിച്ചു. മാർച്ച് 31 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. നിലവിൽ ബുക്ക് ചെയ്തവർക്കും ആനുകൂല്യം ലഭിക്കും. സെപ്റ്റംബർ 30ന് മുമ്പ് യാത്ര ചെയ്താൽ മതി. യാത്ര ചെയ്യേണ്ട ദിവസത്തിന് 14 ദിവസം മുെമ്പങ്കിലും റീ ബുക്ക് ചെയ്യണം.
എയർ ഇന്ത്യ
ഈ മാസം 12 മുതല്‍ 31 വരെ ബുക്ക് ചെയ്തവര്‍ക്ക് മേയ് 31 വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് എയര്‍ ഇന്ത്യ ഒരുക്കിയിരിക്കുന്നത്. അതേസമയം, എയര്‍ ഇന്ത്യ എക്സ്പ്രസ് ഏപ്രില്‍ 30 വരെ യാത്ര ചെയ്യാനുള്ള സൗകര്യമാണ് നല്‍കിയിരിക്കുന്നത്. യാത്രക്ക് മൂന്ന് ദിവസം മുമ്പ് തീയതി മാറ്റണമെന്നും എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
സ്പൈസ് ജെറ്റ്
നിലവിൽ ബുക്ക് ചെയ്തവർക്കും പുതുതായി ബുക്ക് ചെയ്യുന്നവർക്കും 12 മുതൽ 31 വരെ യാത്ര ചെയ്യുന്നതിനാണ് സ്പൈസ് ജെറ്റ് ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. തീയതി മാറ്റുന്നതിന് മാത്രമാണ് ആനുകൂല്യം. ടിക്കറ്റ് റദ്ദാക്കിയാൽ ആനുകൂല്യം ലഭിക്കില്ല.
ഇൻഡിഗോ
ഇൗ മാസം 12 മുതൽ 31 വരെ യാത്ര ചെയ്യുന്നവർക്കാണ് അധിക ചാർജില്ലാതെ തീയതി മാറ്റാനുള്ള ആനുകൂല്യം ഇൻഡിഗോ നൽകുന്നത്. ഇൻഡിഗോയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ തീയതി മാറ്റാനുള്ള സഹായം ലഭിക്കും. പ്ലാൻ ബി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നമ്പറും ഇമെയിലും നൽകിയാൽ അധികൃതർ നിങ്ങളെ ബന്ധപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.