കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ വിഷു സമ്മാനം
പ്രസിഡന്റ് അഹമ്മദ് ഷിബിലി ഉമാ ശങ്കറിന് നൽകുന്നു
Posted On
date_range Updated On
date_range വിഷു ആഘോഷമാക്കി കൊല്ലം ജില്ല പ്രവാസി സമാജം
ദുബൈ: കണിക്കൊന്നയും കൈനീട്ടവും സമ്മാനവും നൽകി വിഷു ആഘോഷമാക്കി കൊല്ലം ജില്ല പ്രവാസി സമാജം. വിഷു ദിനത്തിൽ സമാജം സമൃദ്ധിയുടെ കണിക്കൊന്നകളും കൈനീട്ടവും സമ്മാനങ്ങളുമായി ഭവന സന്ദർശനം നടത്തി. മുതിർന്ന അംഗങ്ങളായ ഉമാ ശങ്കർ, ഭാര്യ ബിന്ദു ശങ്കർ എന്നിവർ ഏറ്റുവാങ്ങി. പ്രസിഡന്റ് അഹമ്മദ് ഷിബിലി, ജനറൽ സെക്രട്ടറി അഡ്വ. നജുമുദ്ദീൻ, ജോ. ട്രഷറർ മനോജ് മനാമ, വനിത വിഭാഗം പ്രസിഡന്റ് ബിന്ദു ഷിബിലി, സെക്രട്ടറി ലിജി അൻസാർ എന്നിവർ ഗൃഹസന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.