കോവിഡ് വളൻറിയർമാർക്ക് ദുബൈ കെ.എം.സി.സി ഒരുക്കിയ ആദരിക്കൽ ചടങ്ങ്

കോവിഡ് വളൻറിയർമാർക്ക് കെ.എം.സി.സി ആദരം

ദുബൈ: കോവിഡ് വ്യാപനകാലത്ത് സേവനരംഗത്ത് നിറഞ്ഞുനിന്ന നാനൂറിലേറെ കെ.എം.സി.സി വളൻറിയർമാരെയും വിവിധ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടനകളെയും സ്ഥാപനങ്ങളെയും ദുബൈ കെ.എം.സി.സി 'വൈബ്രൻറ്​ ഹീറോസ്' പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന ചടങ്ങുകളിൽ വിവിധ ഡിപ്പാർട്മെൻറ്​ മേധാവികളും കോൺസുലേറ്റ് പ്രതിനിധികളും സാമൂഹിക വാണിജ്യ രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദുബൈ ഹെൽത്ത് അതോറിറ്റി, ദുബൈ പൊലീസ്, ഇന്ത്യൻ കോൺസുലേറ്റ് വഥൻ അൽ ഇമാറാത്ത്, തുടങ്ങിയ വിഭാഗത്തിന് ദുബൈ കെ.എം.സി.സി ഉപഹാരം നൽകി ആദരിച്ചു. അൽ വർസാൻ ഹിന്ദ് ഹ്യുമാനിറ്റേറിയൻ സെൻറർ, വിവിധ ഹെൽപ്​ ഡെസ്​ക്കുകൾ, ദുബൈ കെ.എം.സി.സി ആസ്ഥാനം എന്നിവിടങ്ങളിൽ മുഴുസമയ സേവനനിരതരായ വളൻറിയർമാരെ വൈബ്രൻറ്​ ഹീറോസ് അവാർഡ് നൽകിയാണ് ആദരിച്ചത്.

ആദ്യദിവസ അവാർഡ്ദാന ചടങ്ങ് എബ് ആൻഡ് ഫ്ലോ ഫൗണ്ടർ ഡോ. മറിയം കേതിയാത്തും രണ്ടാം ദിവസ ചടങ്ങ് ദുബൈ ഇന്ത്യൻ കോൺസുൽ നീരജ് അഗർവാളും ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി പ്രസിഡൻറ് ഇബ്രാഹിം എളേറ്റിൽ അധ്യക്ഷത വഹിച്ചു. ദുബൈ കമ്യൂണിറ്റി ഡവലപ്മെൻറ് അതോറിറ്റി ഡയറക്ടർ സൈദ് അൽ മുഹൈരി, ദുബൈ ഹെൽത്ത് അതോറിറ്റി കോംപ്ലിമെൻററി മെഡിസിൻ ഡയറക്ടർ ഡോ. അംജാദ് സുൽത്താൻ അൽ മർസൂഖി, യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, ഡോ. പി.എ. ഇബ്രാഹിം ഹാജി, ഹാമിദ് കോയമ്മ തങ്ങൾ, നേതാക്കളായ പി.കെ. അൻവർ നഹ, നിസാർ തളങ്കര, സി.കെ. അബ്​ദുൽ മജീദ്, മുഹമ്മദലി പാറക്കടവ്, ഡോ. സാകിർ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

ഷാർജ ഇന്ത്യൻ അസോസിയേഷൻ, എം.എസ്​.എസ്​, അക്കാഫ്, ഇൻകാസ് ദുബൈ, ഇൻകാസ് വളൻറിയർ ഗ്രൂപ്, വിഖായ, ഐ.സി.എഫ്, അൽ മനാർ, ഓർമ ദുബൈ, പ്രവാസി ഇന്ത്യ, യു.എ.ഇ പി.ആർ.ഒ അസോസിയേഷൻ, യുനൈറ്റഡ് പി.ആർ.ഒ അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ കോവിഡ് കാല പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പുരസ്‌കാരങ്ങൾ സ്വീകരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.