ദുബൈ: പുതിയകാലത്തെ വിജ്ഞാന, സാങ്കേതിക സാധ്യതകളെ പ്രയോജനപ്പെടുത്തി സാമൂഹിക സേവനരംഗത്തും സംഘടനാരംഗത്തും വേറിട്ട പ്രവർത്തന മാതൃകകൾ സൃഷ്ടിച്ചെടുക്കാൻ ഉത്തരവാദപ്പെട്ട ഭാരവാഹികൾ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രവർത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.എ.ഇ കെ.എം.സി.സി ട്രഷറർ നിസാർ തളങ്കര മുഖ്യപ്രഭാഷണം നടത്തി. ദുബൈ പേൾ ക്രീക്ക് ഹോട്ടലിൽ ചേർന്ന സംഗമത്തിൽ ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് മേൽപറമ്പ് സ്വാഗതം പറഞ്ഞു. നിസാർ തളങ്കര ഭാരവാഹികൾക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എസ്.എഫ് മലപ്പുറം ജില്ല മുൻ ട്രഷറർ കെ.എം. ഷാഫി മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ഭാരവാഹികളായ ഹുസൈനാർ ഹാജി എടച്ചാക്കെ, ഹംസ തൊട്ടി, ഹനീഫ് ചെർക്കള, അഡ്വ. ഇബ്രാഹിം ഖലീൽ, മുൻ ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, മുൻ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, ഉദുമ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി, ജില്ല ഭാരവാഹികളായ സി.എച്ച്. നൂറുദ്ദീൻ.
ഇസ്മയിൽ നാലാം വാതുക്കൽ, സുബൈർ അബ്ദുല്ല, മൊയ്തീൻ അബ്ബ ബാവ, പി.പി. റഫീഖ് പടന്ന, ഹനീഫ് ബാവനഗർ, കെ.പി. അബ്ബാസ്, ഹസൈനാർ ബീജന്തടുക്ക, എൻ.പി. സുനീർ, ഫൈസൽ മുഹ്സിൻ, സി.എ. ബഷീർ പള്ളിക്കര, പി.ഡി. നൂറുദ്ദീൻ, അഷറഫ് ബായാർ, മുനീർ ബേരിക്ക, റഫീഖ് കൈതക്കാട്, സിദ്ധീഖ് ചൗക്കി, ബഷീർ പാറപ്പള്ളി, ആസിഫ് ഹൊസങ്കടി, മണ്ഡലം ഭാരവാഹികളായ ഇബ്രാഹിം ബേരികെ, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, റാഷിദ് പടന്ന സംസാരിച്ചു. ട്രഷറർ ഡോ. ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.