കെ.എം.സിസി തെരഞ്ഞെടുപ്പ് കൺവെൻഷൻ

ദുബൈ: അഴീക്കോട്‌ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ വിജയത്തിന് പ്രവാസികളുടെ വോട്ട് ഉറപ്പിക്കാൻ ദുബൈ കെ.എം.സി.സി അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ദുബൈയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്‍റ്​ ഒ. മൊയ്‌തു ഉദ്ഘാടനം ചെയ്തു.

ഇന്ദിര ഗ്യാരണ്ടി മുതൽ മണ്ഡലത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നൈപുണ്യ വികസന കേന്ദ്രമുൾപ്പെടെയുള്ള വിവിധ യു.ഡി.എഫ് വാഗ്ദാനങ്ങളിൽ പ്രവാസികൾ ഉൾപ്പടെയുള്ള ജനങ്ങൾ വലിയ പ്രത്യാശയാണ് പങ്കുവെക്കുന്നത്​ എന്ന്​ യോഗം അഭിപ്രായപ്പെട്ടു.

യു.എ.ഇ കണ്ണൂർ ജില്ല കെ.എം.സി.സി കോർഡിനേഷൻ കമ്മിറ്റി ജന. കൺവീനറും ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയുമായ റയീസ് തലശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ല കെ.എം.സി.സി ജന. സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, ജില്ല സെക്രട്ടറിമാരായ ഷംഷീർ അലവിൽ, അലി ഉളിയിൽ, ജില്ല വനിത വിങ് ജന. സെക്രട്ടറി നൗറസ് ബാനു, ജില്ല എം.എസ്.എഫ് സെക്രട്ടറി അജ്നാസ് പാറപ്പുറം, മണ്ഡലം കെ.എം.സി.സി വനിത വിങ് പ്രസിഡന്‍റ്​ ഫാത്തിമ ഷമീം, വിവിധ പഞ്ചായത്ത്‌ കെ.എം.സി.സി കമ്മിറ്റികളെ പ്രതിനിധീകരിച്ചു സാജിദ് വളപട്ടണം, ജംഷീർ പുഴാതി, ഹാരിസ് പാപ്പിനിശ്ശേരി, മിൻഷാജ് കാഞ്ഞിരത്തറ, നസീഫ് ചാലാട്, ഷംസീർ നാറാത്ത്, അഫ്സൽ ചെമ്പൻ പൂതപ്പാറ എന്നിവർ സംസാരിച്ചു. സുനീത് ചാലാടിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അക്സർ മാങ്കടവ് സ്വാഗതവും ജലീൽ പുഴാതി നന്ദിയും രേഖപ്പെടുത്തി. ‘കാൾ ഫോർ എ വോട്ട്’ ക്യാമ്പയിൻ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

Tags:    
News Summary - KMCC Election Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.