അബൂദബി: യു.എ.ഇ ബാങ്കുകളുടെ മൊത്തം ആസ്തികളിൽ വർധന തുടരുന്നതായി യു.എ.ഇ സെൻട്രൽ ബാങ്കിന്റെ റിപ്പോർട്ട്. 2026 മേയിലെ കണക്കുകൾ പ്രകാരം മൊത്തം ആസ്തി 5.63 ട്രില്യൺ ദിർഹമായി ഉയർന്നു. ഏപ്രിലിൽ 5.57 ട്രില്യൺ ദിർഹമായിരുന്ന മൊത്തം ആസ്തിയാണ് ഒരുമാസത്തിനിടെ 1.1 ശതമാനം വളർച്ച രേഖപ്പെടുത്തി 5.63 ട്രില്യൺ ദിർഹത്തിലേക്ക് എത്തിയത്. ബാങ്കുകളുടെ മൊത്തം ക്രെഡിറ്റിൽ 12.3 ബില്യൺ ദിർഹമിന്റെ വർധനയുണ്ടായി.
ഏപ്രിലിൽ 2.72 ട്രില്യൺ ഉണ്ടായിരുന്ന ക്രെഡിറ്റ് 0.5 ശതമാനം ഉയർന്ന് 2.73 ട്രില്യണായി. ആഭ്യന്തര ഇടപാടുകളിലാണ് ക്രെഡിറ്റിൽ നേട്ടമുണ്ടായതെന്ന് യു.എ.ഇ സെൻട്രൽബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര ഇടപാടിൽ 13.8 ബില്യൺ ദിർഹമിന്റെ വളർച്ചയുണ്ടായി,. എന്നാൽ അന്താരാഷ്ട്ര ക്രെഡിറ്റിൽ 0.1 ശതമാനത്തിന്റെ ഇടിവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു.
ആഭ്യന്തര ക്രെഡിറ്റിന്റെ വളർച്ചക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് സ്വകാര്യമേഖലയാണ്. സർക്കാർ മേഖല നൽകിയ ക്രെഡിറ്റിൽ ഒരു ശതമാനത്തെ വളർച്ച രേഖപ്പെടുത്തി. ബാങ്കുകളുടെ നിക്ഷേപം 3.46 ട്രില്യണായി ഉയർന്നു. നോൺ റെസിഡന്റ് നിക്ഷേപത്തിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. ഈ വിഭാഗത്തിലെ നിക്ഷേപം 318.6 ബില്യണായി. മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള നിക്ഷേപം 67.2 ബില്യണായും ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.